Sahaya Hastham

2023,  India

ജന്മനായുള്ള വികാസ പരിമിതികൾ നേരിടുന്ന കുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കുവാനും കഴിവുകൾ ഉപയോഗപ്പെടുത്തി വ്യക്തിത്വം ഉറപ്പാക്കുവാനും അവകാശമുണ്ട്. രക്ഷകർത്താക്കൾ, കുടുംബം, വികാസ പരിമിതി നേരിട്ടുന്നവർ ഇവരെല്ലാം അവരുടെ അവസ്ഥയെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ മനസിലാക്കി, ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കുറച്ചിലോ മടിയോ കൂടാതെ അവർക്കായുള്ള സേവനങ്ങൾ സംവിധാനങ്ങൾ ഇവ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇന്ന് വൈകല്യ ചികിത്സയുടെയും പുനരധിവാസത്തിന്റെയും ഭാഗമായി വികസിച്ചു വന്നിട്ടുള്ള മാനസിക സാമൂഹിക പ്രതിവിധികൾ ഉപയോഗപ്പെടുത്തി ക്കൊണ്ട് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം പൂജപ്പുര സെന്റർ ഫോർ എക്‌സലൻസി ഇൻ ഡിസബിലിറ്റീസിന്റ സഹായത്തോടെ സഹായ ഹസ്തം എന്ന പേരിൽ ഒരു പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു.  വികാസ വൈകല്യങ്ങളായ ഓട്ടീസം, ബുദ്ധിപരമായ പരിമിതികൾ, സെറിബ്രൽ പാൽസി എന്നിവ അനുഭവിക്കുന്ന 18 വയസ്സുവരെയുള്ളവരുടെ കുടുംബാംഗങ്ങൾക്ക് ഈ ക്ലിനിക്കിന്റെ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താം. ഡോക്ടർമാർ, മനഃശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞന്റെ നേതൃത്വത്തത്തിലുള്ള സോഷ്യൽ ഇന്റർവൻഷൻ & റിഹാബിലിറ്റിഷൻ ടീം എന്നിവരുടെ സേവനങ്ങൾ ഇതിന്റെ ഭാഗമായി ലഭിക്കും. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന ആളുകൾക്ക് ഈ സേവനം ഉപയോഗിക്കാം. അടുത്തുള്ള അംഗണവാടി പ്രവർത്തകർ വഴിയും സഹായ ഹസ്തത്തിന്റ സേവനങ്ങൾക്ക് ബന്ധപ്പെടാം. ഈ ക്ലിനിക്കിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന രക്ഷ കർത്താക്കൾക്ക് ഇതോടൊപ്പം ഉള്ള ഫാറാം നിങ്ങളുടെ മൊബൈലിൽ തന്നെ പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Help Line

7012744066

82821177404 (വാട്ട്സാപ്പ്)



.

Show More Comments
We use cookies to deliver services on our site. If you continue to use our services, we assume that you are willing to receive the cookies on this site.
AGREE